അര്‍ധവാര്‍ഷിക സമ്മേളനം: പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


എടപ്പാള്‍: ഫെബ്രുവരി 27ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ നടക്കുന്ന കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ അര്‍ധവാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. മലപ്പുറം ജില്ലയില്‍ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ 28 മുതല്‍ ആരംഭിക്കും. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്രരചന, നിയമ ബോധവത്കരണ ക്ലാസുകള്‍ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി എടപ്പാള്‍, ചങ്ങരംകുളം. പൊന്നാനി, എരമംഗലം, കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളിൽ സ്ഥാപിക്കാനുള്ള ബാനർ എഴുത്തുകൾ ആരംഭിച്ചതായും വെസ്റ്റ്, ഈസ്റ്റ് ജില്ലാ ഭാരവാഹികളായ ആഷിക്ക് നന്നംമുക്ക്, ഉമറലി ശിഹാബ്, പ്രേമദാസ് പിടാവനൂര്‍, ഷൈലേഷ് നന്ദനം, ദാസൻ കോക്കൂര്‍, എന്‍ സി ഷെരീഫ് എന്നിവര്‍ അറിയിച്ചു.
