MALAPPURAM

അരിമ്പ്രയിൽ ക്വാർട്ടേഴ്‌സ് മുറ്റത്ത് സ്ഫോടനം : മൂന്നുപേർ അറസ്റ്റിൽ

കൊണ്ടോട്ടി : അരിമ്പ്ര പൂതനപ്പറമ്പിൽ ക്വാറി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സ് മുറ്റത്ത് സ്ഫോടനമുണ്ടായ സംഭവത്തിൽ മൂന്ന് തൊഴിലാളികൾ അറസ്റ്റിൽ.

പാലക്കാട് ഒലവക്കോട് സ്വദേശി സുധീഷ് (39), കരിമ്പ സ്വദേശി ബിജു (41), കല്ലടിക്കോട് സ്വദേശി പൊന്നിച്ചൻ (61) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രിയാണ് ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സ് മുറ്റത്ത് സ്ഫോടനമുണ്ടായത്. ക്വാർട്ടേഴ്‌സിന്റെ പുറത്ത് ചപ്പുചവറുകൾ കത്തിച്ചപ്പോൾ, ക്വാറിയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. മലപ്പുറത്തുനിന്ന് എത്തിയ ബോംബ് സ്ക്വാഡ് ഫൊറൻസിക് പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ ജനൽച്ചില്ലുകൾ തകർന്നിരുന്നു. അറസ്റ്റിലായ തൊഴിലാളികൾ അടുത്തിടെയാണ് ഇവിടെ ജോലിക്കെത്തിയതെന്നു പോലീസ് പറഞ്ഞു. സ്ഫോടനം നടന്നതിനും സ്ഫോടകവസ്തുക്കൾ അശ്രദ്ധമായി കൈകാര്യംചെയ്തതിനുമാണ് ഇവരുടെ പേരിൽ കേസെടുത്തത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button