Categories: KERALA
അരിക്കൊമ്പൻ ശങ്കരപാണ്ഡ്യൻമേട്ടിൽ; നാളെ ആനയെ ഓടിച്ച് താഴെ ഇറക്കും
അരികൊമ്പനെ ശങ്കരപാണ്ഡ്യൻമേട്ടിൽ കണ്ടെത്തിയെന്ന് വനം വകുപ്പ്. വനം വകുപ്പ് സംഘം ആനയേ കണ്ടെത്തി. ഇടതൂർന്ന ചോലക്കുള്ളിലാണ് അരികൊമ്പൻ ഉള്ളത്. നാളെ അനയെ ഓടിച്ച് താഴെ ഇറക്കും. അരികൊമ്പൻ ദൗത്യം നാളെയും തുടരുമെന്ന് ദേവികുളം ഡിഎഫ്ഒ രമേശ് ബിഷ്‌ണോയി പറഞ്ഞു. പുലർച്ചെ മുതൽ അരികൊമ്പനെ ട്രാക്ക് ചെയ്യാൻ ശ്രമം നടത്തും. രാവിലെ എട്ട് മണിയോടെ ദൗത്യം തുടങ്ങും, ദൗത്യം നാളെ പൂർത്തിയാക്കാനായില്ലെങ്കിൽ മറ്റന്നാളും തുടരുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരികൊമ്പനേ കണ്ടെത്താനാവാതെ മയക്കു വെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചിരുന്നു. പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാൽ വനം വകുപ്പ് തിരഞ്ഞ അരികൊമ്പൻ ശങ്കരപണ്ഡിയ മെട്ടിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ആനയെ കണ്ടെത്തിയാൽ അനുകൂല ഘടകങ്ങൾ പരിശോധിച്ച് ഏറ്റവും അടുത്ത ദിവസം വീണ്ടും ദൗത്യത്തിലേക്ക് കടക്കും.
ഇടുക്കിയിലെ അക്രമകാരിയായ കാട്ടുകൊമ്പനെ പിടികൂടാനുള്ള വനവകുപ്പിന്റെ ആദ്യ ശ്രമം പരാജയപെട്ടിരുന്നു. വിവിധ വകുപ്പുകളിലെ 150 ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ നാലരയ്ക്ക് ദൗത്യം തുടങ്ങി. വനം വകുപ്പിന്റെ നിരീക്ഷണത്തിൽ അരിക്കൊമ്പൻ ഉണ്ടെന്ന ആത്മവിശ്വാസമാണ് ഉദ്യോഗസ്ഥർ ആദ്യം പ്രകടിപ്പിച്ചത്. തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് ദൗത്യ മേഖലയിലേക്ക് ആളുകൾ പുറപ്പെട്ടു. സർവ സന്നാഹവുമായി മയക്ക് വെടി വയ്ക്കാൻ ഡോക്ടർ അരുൺ സക്കറിയയും. സിമന്റ് പാലത്തിന് സമീപമായി അരിക്കൊമ്പൻ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദൗത്യസംഘം അവിടെ നിലയുറപ്പിച്ചു.
Recent Posts
ചങ്ങരംകുളം ചിയ്യാനൂർ തിരുനിലത്ത് കുഞ്ഞുമുഹമ്മദ് ഹാജി അന്തരിച്ചു
ചങ്ങരംകുളം: ചിയ്യാനൂർ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോൻ എന്ന കുഞ്ഞുമുഹമ്മദ് ഹാജി(77)അന്തരിച്ചു .ഭാര്യ ഫാത്തിമ.മക്കൾ അബൂബക്കർ,ആമിന,ഹസീന,ലത്തീഫ്. മരുമക്ക ൾ.സീനത്ത്,അബൂബക്കർ,റസാക്ക്,മുഹ്സിന.ഖ…
23 minutes ago
പിണറായി വിജയൻ പ്രതിപക്ഷ നിരയെ നയിക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം…
25 minutes ago
വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ
അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി,വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക…
6 hours ago
നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍
തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ…
6 hours ago