Categories: KERALASPORTS

അരങ്ങേറ്റത്തിൽ തന്നെ ഇരട്ട ഗോളുമായി ഇവാൻ കലിയുഷ്‌നി;ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20220913-WA0046&period;jpg" alt&equals;"" class&equals;"wp-image-25594"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചി&colon; ഐ&period;എസ്&period;എൽ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം&period; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അഡ്രിയാൻ ലൂണയുടെയും ഈ സീസണിൽ ടീമിലെത്തിയ യുക്രൈൻ താരം ഇവാൻ കലിയുഷ്നിയുടെയും ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങളൊന്നും നടത്താതിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഇറങ്ങിയത് കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു&period; തുടർച്ചയായി ഈസ്റ്റ് ബംഗാൾ ഗോൾമുഖം ആക്രമിച്ച ബ്ലാസ്റ്റേഴ്സ് 71-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെ മുന്നിലെത്തി&period; ലൂണ ബോക്സിലേക്ക് ഓടിക്കയറുന്നത് കണ്ട് സ്വന്തം ഹാഫിൽ നിന്ന് ഹർമൻജോത് ഖബ്ര നൽകിയ ലോങ് പാസാണ് ഗോളിൽ കലാശിച്ചത്&period; പന്ത് കിടിലൻ ഫിനിഷിലൂടെ വലയിലെത്തിച്ച ലൂണ ആ ഗോൾ മരിച്ചുപോയ തന്റെ മകൾക്കാണ് സമർപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് കരുത്തേറുന്നതിനിടെ 79-ാം മിനിറ്റിൽ കോച്ച്&comma; ഇവാൻ കലിയുഷ്നിയെ കളത്തിലിറക്കി&period; 81-ാം മിനിറ്റിൽ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാൻ കോച്ചിന്റെ വിശ്വാസം കാത്തു&period; ഇടതുഭാഗത്തു നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഇവാൻ ഈസ്റ്റ് ബംഗാൾ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിനിടെ 87-ാം മിനിറ്റിൽ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു&period; എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇവാൻ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജിത് സിങ്ങിന്റെ മികവാണ് ബ്ലാസ്റ്റേഴ്സിന് പലപ്പോഴും വിലങ്ങുതടിയായത്&period; ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ലൂണയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ കമൽജിത് രക്ഷപ്പെടുത്തി&period; 49-ാം മിനിറ്റിൽ അപ്പോസ്തോലോസ് ജിയാനോവിന്റെ ഗോളെന്നുറച്ച ഷോട്ടും കമൽജിത്ത് രക്ഷപ്പെടുത്തിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ അലസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല&period; ഏഴാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ താരം അലക്സ് ലിമയുടെ ഗോളിലേക്കുള്ള ഗോൾ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭസുഖൻ ഗിൽ രക്ഷപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>11-ാം മിനിറ്റിൽ ക്യാപ്റ്റൻ ജെസെൽ കാർനെയ്റോ നൽകിയ ക്രോസിൽ നിന്നുള്ള അപ്പോസ്തോലോസ് ജിയാനോവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി&period; മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ ഇവാൻ ഗോൺസാലസ് ഫൗൾ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മിൽ മൈതാനത്ത് കൊമ്പുകോർക്കുന്നതിന് കാരണമായി&period; ഉടൻ തന്നെ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി&period; ഇതിനു പിന്നാലെ രണ്ടാം പകുതിയിലും മൈതാനം ചെറിയ തോതിലുള്ള കയ്യാങ്കളിക്ക് സാക്ഷിയായി&period; രാഹുൽ കെ&period;പിയും ഈസ്റ്റ് ബംഗാൾ താരം ജെറിയുമാണ് മൈതാനത്ത് വെച്ച് ഏറ്റുമുട്ടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

6 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

6 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

11 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

11 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago