EDAPPAL
അയിലക്കാട് സംഘവേദിയുടെ ഓണഘോഷങ്ങൾക്ക് തുടക്കം കുറിച്ചു


എടപ്പാൾ: അയിലക്കാട് സംഘവേദിയുടെ ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുറ്റിപ്പുറം സി ഐ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സംഘടക സമിതി ചെയർമാൻ പി.ടി മുരളീധരൻ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ, ടി.പി മോഹനൻ, എം.പി ദേവീദാസ് എന്നിവർ സംസാരിച്ചു.
കാരംസ്, വരകളി ടൂർണ്ണമെന്റുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 7025482179, 9747101012, 9946157026
