EDAPPALLocal news
അയിലക്കാട് യൂത്ത് വിങ്ങ് ഇരുപത്തിയഞ്ചാം വാർഷികമാഘോഷിച്ചു
എടപ്പാൾ :സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത്25 വർഷത്തോളമായി മഹല്ലിൽ നിറഞ്ഞുനിൽക്കുന്ന അയിലക്കാട് യൂത്ത് വിങ്ങിന്റെ25 ആം വാർഷികാഘോഷം ആഘോഷം ഡോ:എംപി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം നിർവ്വഹിച്ചു. സേവന രംഗത്ത് മികവ് പുലർത്തുന്ന പലിശ രഹിത നിധിയായ കെ പി എസ് ( കനിവ് സമ്പാധ്യ പദ്ധതി ) യിലൂടെ നാനൂരിൽപരം വനിതകളെ ഈ ഈ കൂട്ടായ്മയിൽ പങ്കാളികളാക്കാൻ യൂത്ത് സിംഗിന് കഴിഞ്ഞു , കുട്ടികളുടെ കലാപരിപാടികൾക്കുശേഷം ഡോ:അബ്ദുസ്സമദ് സമദാനി എംപി ഉപഹാര സമർപ്പണം നടത്തി. സെലീം മമ്പാട് ക്ലാസ്സെടുത്തു ,കെവി ഷെക്കീർ ,എം പി റസാക്, വി കെ ബീർ, കെട്ടി ബാവ ഹാജി, ജനത മനോഹരൻ , ഹഫീഫനവാസ് ,, കെ ഹസ്സൻ , എൻ മുഹമ്മദ് അസ്ലം, കെ വി ലൈസ്, കെ വി മജീദ്, എം പി ജമാൽ , പി വി ബഷീർ, കെ വി ഇസ്മയിൽ , എം പി . അഷ്റഫ്,എൻ എ കാദർ, പങ്കെടുത്തു