EDAPPALLocal news
അയിലക്കാട് തോട്ടുപുഴ കോട്ടമുക്ക് പുഴങ്ങാട് റോഡ് ഉദ്ഘാടനം ചെയ്തു


എടപ്പാൾ: എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിച്ച എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അയിലക്കാട് തോട്ടുപുഴ കോട്ടമുക്ക് പുഴങ്ങാട് റോഡ് ഉദ്ഘാടനം ഡോ. കെ ടി ജലീൽ എം എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി പി മോഹൻദാസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ആർ ഗായത്രി തുടങ്ങി ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.













