EDAPPAL
അയിലക്കാട് കോട്ടമുക്ക് പതിനേഴാം വാർഡിൽ കുട്ടികൾക്ക് തെരുവ് നായയുടെ ആക്രമണം


എടപ്പാൾ: അയിലക്കാട് കോട്ടമുക്കിൽ താമസിക്കുന്ന പുളിക്കത്തറ അരവിന്ദന്റെ മക്കളായ അബിൻ അരവിന്ദ് (20)അനന്ത (15) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത് ബുധനാഴ്ച വൈകുന്നേരം ആറുമണിയോട് കൂടി വീടിനു വശത്ത് ഇരിക്കുകയായിരുന്ന അബിൻ അരവിന്ദ് വയസ്സ്(20) എന്ന കുട്ടിയെ പുറത്തുനിന്നും ഓടി വന്ന നായ കടിക്കുകയായിരുന്നു കണ്ണിന് കാഴ്ചയില്ലാത്ത ചേട്ടന്റെ നിലവിളി കേട്ട് ഓടിവന്ന അനിയത്തി അനന്ത(15) കണ്ടത് ചേട്ടനെ കടിച്ചു വലിക്കുന്ന തെരുവ് നായയെയാണ്. ചേട്ടനെ രക്ഷിക്കുന്നതിനിടെ അനിയത്തിയേയും ക്രൂരമായി കടിച്ചുപറിച്ചു. ഗുരുതര പരുക്കുകളോടെ രണ്ടുപേരെയും പൊന്നാനി ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചു അവിടെ നിന്ന് ഇഞ്ചക്ഷൻ എടുത്തു തുടർ ചികിത്സക്കായി തിരൂർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി നൂറോളം തെരുവ് നായകളാണ് കോട്ടമുക്ക് ഭാഗത്ത് മാത്രം ഉള്ളത്.
