Categories: KERALA

അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ വീടുവിട്ടിറങ്ങി, 4 കിലോമീറ്റര്‍ നടന്നെത്തിയത് ഫയര്‍സ്റ്റേഷനില്‍

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയർ സ്റ്റേഷനില്‍.മലപ്പുറത്താണ് സംഭവം. നാല് കിലോമീറ്ററോളം നടന്നാണ് കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്. ഇന്ന് വൈകുന്നേരം മലപ്പുറം ഇരുമ്ബൂഴിയിലാണ് സംഭവമുണ്ടായത്. അമ്മയുമായി ചെറിയ രീതിയില്‍ വഴക്കുണ്ടായിരുന്നു. അമ്മക്കെതിരെ പരാതി കൊടുക്കുമെന്ന് കുട്ടി പറഞ്ഞിരുന്നു. കുറച്ച്‌ നേരത്തിന് ശേഷം കുട്ടിയെ കാണാതിരുന്നപ്പോഴാണ് വീട്ടുകാർ അന്വേഷിച്ചത്.

ഈ സമയത്ത് ഇരുമ്ബൂഴിയില്‍ നിന്ന് ഏകദേശം 4 കിലോമീറ്റർ ദൂരത്തുള്ള മലപ്പുറം ടൗണിലുള്ള ഫയർ സ്റ്റേഷനില്‍ കുട്ടിയെത്തിയിരുന്നു. അമ്മക്കെതിരെ പരാതി നല്‍കാണ് പൊലീസ് സ്റ്റേഷനെന്ന് കരുതി കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്. 4 കിലോമീറ്റർ നടന്നെത്തിയതിനാല്‍ കുട്ടി വളരെ അവശനായിരുന്നു. ഉദ്യോഗസ്ഥർ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളെത്തി, അവർക്കൊപ്പം കുട്ടിയെ സുരക്ഷിതമായി മടക്കി അയച്ചിട്ടുണ്ട്

Recent Posts

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

44 minutes ago

അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…

48 minutes ago

‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

1 hour ago

കെ എസ് ടി എ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.

ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…

4 hours ago

ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.

എടപ്പാള്‍:എടപ്പാളിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.അടാട്ട്…

4 hours ago

നാമ്പ് ‘ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാനം ഖാദി കോമ്പൗണ്ടിൽ വച്ച് നടന്നു.

എടപ്പാള്‍:തവനൂർ കെ എം ജി യു പി എസ് വിദ്യാർത്ഥികൾ തവനൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ‘നാമ്പ് ‘ പച്ചക്കറി…

4 hours ago