POLITICS

അമേരിക്കയുടെ ഇരട്ടത്താപ്പിനെതിരെ ലോക രാഷ്ട്രങ്ങള്‍ ശബ്ദമുയര്‍ത്തണം: പി.ഡി.പി.

കൊച്ചി : ലോകസമാധാനത്തെ കുറിച്ച് വിടുവായത്തം പറയുകയും ഇസ്രയേലിന് വേണ്ടി ഏകപക്ഷീയമായി ഇറാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം അഴിച്ചുവിടുകയും ചെയ്‌ത അമേരിക്കയുടെ നടപടി ഇരട്ടത്താപ്പും ലോകസമാധാനത്തിന് ഭീഷണിയുമാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി . അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അമേരിക്കയില്‍ യുദ്ധ വിരുദ്ധത പ്രകടിപ്പിക്കുകയും ജനവികാരം പോലും മാനിക്കാതെ ഇറാനെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തത് ലോകജനതയോടുള്ള കൊടും വഞ്ചനയാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടേയും ഇസ്രയേലിന്റേയും അന്യായമായ അധിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ പ്രസ്താവന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനത്തിന് ലോകരാഷ്ട്രങ്ങളോടൊപ്പം ഇന്ത്യ ഐക്യപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button