KERALA
അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തില്‍ തിരിച്ചെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തി. പുലർച്ച മൂന്നരയോടെ ദുബൈ വഴിയാണ് മുഖ്യമന്ത്രി കേരളത്തില്‍ എത്തിയത്.ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ചികിത്സയ്ക്കുവേണ്ടി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ മിനിയോട്ടയിലെ മയോ ക്ലിനിക്കില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ. 10 ദിവസത്തോളം മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ തേടി. വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി ചികിത്സയ്ക്കുവേണ്ടി വിദേശത്തേക്ക് പോയത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
