KUTTIPPURAM
അമീനയുടെ മരണം: സമരങ്ങളെ തള്ളി കോൺഗ്രസ് നേതൃത്വം

കുറ്റിപ്പുറം:അമീനയുടെ മരണത്തിൽ പ്രതിഷേധിച്ച് അമാന ആശുപത്രിയിലേക്ക് വിവിധ സംഘടനകൾ നടത്തിയ സമരങ്ങളെ തള്ളി കോൺഗ്രസ് നേതൃത്വം.സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ചില നഴ്സ് സംഘടനകളും നടത്തിയ പ്രതിഷേധ സമരങ്ങൾ അജസ്മെൻ്റാണെന്നും കോൺഗ്രസ് മണ്ഡലം നേതൃത്വം ആരോപിച്ചു. പ്രത്യക്ഷസമരത്തിലേക്ക് തൽകാലം കോൺഗ്രസ് ഇല്ലെന്നും ആവശ്യമെങ്കിൽ സാഹചര്യങ്ങൾ പരിശോധിച്ച് സമരത്തിനിറങ്ങുമെന്നും നേതാക്കൾ കുറ്റിപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് ആശുപത്രി മാനേജ്മെൻ്റ് മിനിമം 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് പി.ബഷീർ, മoത്തിൽ ശ്രീകുമാർ,അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഭാസ്കരൻ ഇറക്കിങ്ങൽ, മനോജ് പേരശ്ശനൂർ, വി.പി ബാസിൽ, ടി.കെ ബഷീർ, പാറമ്മൽ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
