KUTTIPPURAM
അമാന ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവം; ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്മാൻ അറസ്റ്റിൽ

കുറ്റിപ്പുറം : അമാന ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്മാൻ അറസ്റ്റിൽ. തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണൻ്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അബ്ദുൽ റഹ്മാനെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ അബ്ദുൽ റഹ്മാനെ കുറ്റിപ്പുറം പൊലിസിന് കൈമാറി. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.തിങ്കല്ലാഴ്ച വൈകീട്ടോടെയാണ് പൊലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രി പത്ത് മണിയോടെയാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രി മാനേജറായിരുന്ന അബ്ദുൽ റഹ്മാൻ്റെ മാനസിക പീഢനത്തെ തുടർന്നാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശിനിയായ അമീന ജീവനൊടുക്കിയതെന്നാണ് കേസ്. ജൂലൈ 12ന് ആണ് 20 കാരിയായ അമീന മരിച്ചത്.
