അഭിമാന നേട്ടവുമായി അങ്കിതയും ഭരത്കൃഷ്ണയും ജന്മനാട്ടില്‍ തിരിച്ചെത്തി

ചങ്ങരംകുളം:നേപ്പാളില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി അങ്കിതയും,ഭരത് കൃഷ്ണയും.ചങ്ങരംകുളം എസ് എം സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥികളാണ് നാടിന് അഭിമാനമായി സ്വര്‍ണ്ണനേട്ടവുമായി ജന്മനാട്ടില്‍ തിരിച്ചെത്തിയത്.ഏപ്രില്‍ 19 മുതല്‍ 21 വരെ നേപ്പാളില്‍ പൊക്കാറ രംഗശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് എസ് ജി എ ഡി എഫ് ഇന്ത്യ നേപ്പാള്‍ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്..കുറ്റിപ്പാല സ്വദേശിനി മഞ്ഞക്കാട്ട് പ്രദീപ് ജിനിഷ ദമ്പദികളുടെ മകളാണ് അങ്കിത.ചങ്ങരംകുളം സ്വദേശി കരിമ്പനവളപ്പില്‍ രേഖേഷ് അഖില ദമ്പതികളുടെ മകനാണ് ഭരത് കൃഷ്ണ.ആലംകോട് സുരേഷ് എന്ന യോഗ അധ്യാപകന്റെ ശിഷ്യണത്തില്‍ പരിശീലനം നടത്തി വരുന്ന അങ്കിതയും ഭരത് കൃഷ്ണയും ജില്ലാതല മത്സരങ്ങളും സംസ്ഥാന ദേശീയ തല മത്സരങ്ങളും വിജയിച്ചാണ് അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുത്ത് വിജയകിരീടം ചൂടി തിരിച്ചെത്തിയത്.മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് സ്വര്‍ണ്ണം നേടി നേടി തിരിച്ചെത്തിയ ഇരുവരെയും സ്കൂള്‍ അധികൃതരും അധ്യാപകരും നാട്ടുകാരും അിനന്ദിച്ചു
