EDAPPAL
അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കുറ്റിപ്പുറം: ദിവസങ്ങൾക്ക് മുന്നേ അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥം ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും ടീം കുറ്റിപ്പുറവും സംയുക്തമായി തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ കുറ്റിപ്പുറം സൗത്ത് LP സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 41 രജിസ്റ്റർ ചെയ്യുകയും 31 പേർ സന്നദ്ധ രക്‌തദാനം നടത്തുകയും ചെയ്തു, ക്യാമ്പിന് അൻവർസാദത്ത് കുറ്റിപ്പുറം, അഷ്‌കർ കുറ്റിപ്പുറം, അമീർകുറ്റിപ്പുറം, സിദ്ധീഖ് ചെമ്പിക്കൽ, ഡോ. അബുതാഹിർ ,ടീം കുറ്റിപ്പുറത്തിന്റെ ഭാരവാഹികളായ അഡ്വ. ഫൈസൽ, ഷാജിസ് മുഹമ്മദ്, റഷീദ്, ഫിറോസ് ബാബു, കാസിം, ബഷീർ, മിർഷാദ്, പ്രവീൺ, ബിഡികെ ജില്ല, താലൂക്ക്, ഐഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
