Thiruvananthapuram
അപേക്ഷ പരിഗണിച്ചു, വിരമിക്കാൻ ഒരു ദിവസം ബാക്കി നില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി, ഐഎം വിജയന് സ്ഥാനകയറ്റം

തിരുവനന്തപുരം : വിരമിക്കാൻ ഒരു ദിവസം ബാക്കി നില്‍ക്കേ ഐഎം വിജയന് സ്ഥാനകയറ്റം നല്‍കി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയില്‍ അസി.കമാണ്ടൻ്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടൻ്റാക്കിയാണ് ഉത്തരവിറക്കിയത്.ഫുട്ബോളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനകയറ്റം. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. സ്ഥാനകയറ്റം ആവശ്യപ്പെട്ട് വിജയൻ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
