Categories: Kochi

അന്ത്യയാത്രാമൊഴിയേകി ഉറ്റവര്‍; ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് വിട നല്‍കി നാട്

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇടപ്പള്ളി ശാന്തികവാടത്തിലായിരുന്നു സംസ്കാരം.

ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.

ഇടപ്പള്ളി ചങ്ങമ്ബുഴ പാർക്കില്‍ രാവിലെ ഏഴ് മുതല്‍ പൊതുദർശനം ഉണ്ടായിരുന്നു. വലിയ ജനക്കൂട്ടമാണ് രാമചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. ഗവർണർ, ജനപ്രതിനിധികള്‍, സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ചങ്ങമ്ബുഴ പാർക്കിലെത്തി രാമചന്ദ്രന് അനുശോചനം രേഖപ്പെടുത്തി.

നാട് മുഴുവന്‍ രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുകയാണെന്നും ലോകത്തെ തന്നെ നടക്കിയ സംഭവത്തില്‍ ഒരു മലയാളിയുണ്ടെന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. രാമചന്ദ്രന്റെ മകളുടെ വാക്കുകള്‍ രാജ്യത്തിനുള്ള സന്ദേശമാണ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഉയർത്തിപ്പിടിക്കുന്നതാണ് വാക്കുകള്‍. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും എംപി പറഞ്ഞു.രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഉറ്റവരുടെ മുന്നില്‍വെച്ചാണ് പലര്‍ക്കും വെടിയറ്റത്. കശ്മീരി ജനതയുടെ മാനവികതയുടെ നിലപാടാണ് രാമചന്ദ്രന്റെ മകള്‍ പറഞ്ഞത്. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പി രാജീവ് പറഞ്ഞു.

ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ലഷ്‌കര്‍ നേതാവ് സെയ്ഫുളള കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.

Recent Posts

കവചം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പൊന്നാനി | കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി - വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ…

2 hours ago

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

മുംബയ്: രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട്…

2 hours ago

ചാവക്കാട് കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് അപകടം: മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ചാവക്കാട്:കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിലെ കാർണിവൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി രാത്രിയാണ് അപകടം.രാത്രി 7…

2 hours ago

ഇനി ആവേശക്കാലം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക.സാമ്ബിള്‍ വെടിക്കെട്ടും…

3 hours ago

“ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം”; സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്ന് വേടൻ”

കൊച്ചി: കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് ആവർത്തിച്ച് റാപ്പർ വേടൻ. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാം. സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ…

14 hours ago

മകനുമായി നടന്നു പോകുകയായിരുന്ന യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; ഗുരുതര പരിക്ക്

കോട്ടക്കല്‍: മകനുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ റോഡിൽ നിന്നും അതിവേഗം കാർ റോഡിൽ നിന്നും അകന്ന് നടന്നു പോകുന്ന സ്ത്രീയുടെ ദേഹത്തേക്ക്…

14 hours ago