EDAPPAL
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: എടപ്പാൾ പഞ്ചായത്ത്


എടപ്പാൾ ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിലുള്ളവരുടെ വീടുകളിലെ വളർത്ത് മൃഗങ്ങൾക്ക് നിർബന്ധമായും
ലൈസൻസ് എടുക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലൈസൻസ് എടുക്കാത്തവരും പഞ്ചായത്തിൽ
നിന്ന് ലൈസൻസ് എടുക്കാത്തവരും ഉണ്ടെങ്കിൽ നിർബന്ധമായും വാക്സിൻ എടുക്കണമെന്ന് പഞ്ചായത്തിൽ നിന്ന് അറിയിച്ചു.
തെരുവ് നായ്ക്കളുടെ വാക്‌സിനേഷൻ എത്രയും പെട്ടെന്ന് ആരംഭിക്കും. തെരുവ് നായ്ക്കളെ പിടിച്ചു വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിക്കുന്നവർക്ക് 500 രൂപ പഞ്ചായത്തിൽ നിന്ന് പ്രതിഫലമായി ലഭിക്കുന്നതാണ്.
തെരുവ് നായ്ക്കളെ പിടിക്കുന്നതിനുള്ള ട്രെയിനിങ് ആവശ്യമുള്ളവർക്ക് ആദവനാട് ക്യാമ്പിൽ വെച്ച് ട്രെയിനിങ് നൽകും. താല്പര്യമുള്ളവർക്ക് പഞ്ചായത്ത് ഓഫീസുമായോ വെറ്റനറി ഡോക്ടറുമായോ ബന്ധപ്പെടാം.













