MALAPPURAMPONNANI
അന്താരാഷ്ട്ര വനിതാ ദിന ആഘോഷവും വനിതകൾക്ക് സൗജന്യ ചികിത്സയുമായി പൊന്നാനി ചന്തപ്പടിയിലെ ബെൻസി പോളി ക്ലീനിക്ക്

പൊന്നാനി: അക്ബർ ഗ്രൂപ്പിൻ്റെ പൊന്നാനി ചന്തപ്പടിയിലെ ബെൻസി പോളിക്ലീനിക്കിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു.
വ്യത്യസ്തമായ പരിപാടികളാണ് ചന്തപ്പടി ബെൻസി പോളി ക്ലീനിക്കിൽ സംഘടിപ്പിച്ചത്. നഗരസഭാ കൗൺസിലർ ഷബ്ന ആസ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ ആശ, സ്ത്രീ സംരഭക സുനീറ എന്നിവരെ ആദരിച്ചു. ഫാത്തിമ ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ഹസീന കെ എം , റിനി അനിൽകുമാർ, പി വി അയൂബ്, കർമ്മ ബഷീർ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രശ്മി കെ സ്വാഗതവും ഷഹനാസ് നന്ദിയും പറഞ്ഞു. വനിതകൾക്ക് വനിതാ ഡോക്ടർമാരുടെ ചികിത്സാ സേവനം സൗജന്യമായിരുന്നു. സ്നേഹ മധുര വിതരണവും നടന്നു ക്ലീനിക്കിൻ്റെ ഇന്നത്തെ മുഴുവൻ പ്രവർത്തനങ്ങളും വനിതകളാണ് ഏറ്റെടുത്തത്.
