Categories: KERALA

അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

&NewLine;<p class&equals;"wp-block-paragraph">കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച &lpar;മാർച്ച്‌ 1&rpar; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും&period;രാവിലെ 10 മണിക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സ്ത്രീശക്തി&comma; മാധ്യമ&comma; ജാഗ്രതാ സമിതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വനിതാ കമ്മീഷന്റെ പ്രഥമ സ്ത്രീശക്തി പുരസ്‌കാരത്തിന് അർഹരായ 9 പേരെ പരിപാടിയില്‍ ആദരിക്കും&period; ഈ വർഷത്തെ പത്മശ്രീ അവാർഡിന് അർഹയായ ഡോ&period; കെ&period; ഓമനക്കുട്ടി ടീച്ചർ&comma; അണ്ടർ 19 ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം വി&period;ജെ ജോഷിത&comma; കാൻസർ അതിജീവിതയും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായ പൂജപ്പുര വനിതകളുടെ തുറന്ന ജയില്‍ സൂപ്രണ്ട് സോഫിയ ബീവി&comma; 2022-ല്‍ പത്മശ്രീ അവാർഡ് ലഭിച്ച സാക്ഷരതാ പ്രവർത്തകയായ മലപ്പുറം സ്വദേശിനി കെ&period;വി&period; റാബിയ&comma; 1986 മുതല്‍ 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കായി തൃശൂർ കാര്യാട്ടുകരയില്‍ അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്ഡ് അഡള്‍ട്ട്‌സ് എന്ന സ്ഥാപനം നടത്തിവരുന്ന പ്രൊഫ&period; പി&period; ഭാനുമതി&comma; ഇടുക്കി ജില്ലയില്‍ അന്യം നിന്നുപോയ കിഴങ്ങുവർഗങ്ങളുടെ പരിരക്ഷകയായ 85 വയസുള്ള കർഷക ലക്ഷ്മി ഊഞ്ഞാംപാറകുടി&comma; ചെങ്കല്‍ചൂളയിലെ ഹരിതകർമ്മ സേനാംഗമായ സാഹിത്യകാരി ധനൂജ കുമാരി&comma; കരിവെള്ളൂർ സ്വദേശിയും മസ്‌കുലർ ഡിസ്ട്രോഫി ബാധിതയുമായ സാഹിത്യകാരി സതി കൊടക്കാട്&comma; ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിനായി മരംവെട്ട് ഉപജീവനമാർഗമാക്കിയ പാലക്കാട് സ്വദേശി എസ്&period; സുഹദ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകുന്ന പരിപാടിയില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ&comma; à´¶à´¶à´¿ തരൂർ എം പി&comma; വി കെ പ്രശാന്ത് എംഎല്‍എ&comma; മേയർ ആര്യാ രാജേന്ദ്രൻ&comma; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് à´¡à´¿ സുരേഷ്‌കുമാർ&comma; വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ ശർമ്മിള മേരി ജോസഫ് എന്നിവർ വിശിഷ്ടാതിഥികളാകും&period; ജില്ലാ കളക്ടർ അനുകുമാരി&comma; പൊലീസ് ഹെഡ്ക്വോട്ടേഴ്സ് ഐജി ഹർഷിത അട്ടല്ലൂരി&comma; വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ&comma; വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ&comma; വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രൻ&comma; അഡ്വ&period; എലിസബത്ത് മാമ്മൻ മത്തായി&comma; വി ആർ മഹിളാമണി&comma; അഡ്വ&period; പി കുഞ്ഞായിഷ&comma; കൗണ്‍സിലർ പാളയം രാജൻ എന്നിവർ ആശംസകള്‍ അർപ്പിക്കും&period; വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ പി സതീദേവി സ്വാഗതവും മെമ്ബർ സെക്രട്ടറി വൈ ബി ബീന നന്ദിയും അർപ്പിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഘോഷപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ കാൻസർ സെന്ററിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണി മുതല്‍ അർബുദ പരിശോധനാ ക്യാമ്ബ് സംഘടിപ്പിച്ചിട്ടുണ്ട്&period; ഉദ്ഘാടനത്തിനു ശേഷം ഉച്ച കഴിഞ്ഞ് വനിതാ കമ്മീഷന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച്‌ നിർമിച്ച ഡോക്യുമെന്ററി &&num;8216&semi;കരുതലിന്റെ കാല്‍നൂറ്റാണ്ട്&&num;8217&semi; പ്രദർശിപ്പിക്കും&period; തുടർന്ന് നടക്കുന്ന കലാസായാഹ്നം പരിപാടി സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും&period; ഷൈലജ പി അംബു അവതരിപ്പിക്കുന്ന ഏകാംഗനാടകം &&num;8216&semi;മത്സ്യഗന്ധി&&num;8217&semi;യും മൈമും സംഗീത പരിപാടിയും അരങ്ങേറും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

3 minutes ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

8 minutes ago

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

4 hours ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

4 hours ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

4 hours ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

5 hours ago