Categories: KERALA

അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച (മാർച്ച്‌ 1) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണിക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സ്ത്രീശക്തി, മാധ്യമ, ജാഗ്രതാ സമിതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

വനിതാ കമ്മീഷന്റെ പ്രഥമ സ്ത്രീശക്തി പുരസ്‌കാരത്തിന് അർഹരായ 9 പേരെ പരിപാടിയില്‍ ആദരിക്കും. ഈ വർഷത്തെ പത്മശ്രീ അവാർഡിന് അർഹയായ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ, അണ്ടർ 19 ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം വി.ജെ ജോഷിത, കാൻസർ അതിജീവിതയും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായ പൂജപ്പുര വനിതകളുടെ തുറന്ന ജയില്‍ സൂപ്രണ്ട് സോഫിയ ബീവി, 2022-ല്‍ പത്മശ്രീ അവാർഡ് ലഭിച്ച സാക്ഷരതാ പ്രവർത്തകയായ മലപ്പുറം സ്വദേശിനി കെ.വി. റാബിയ, 1986 മുതല്‍ 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കായി തൃശൂർ കാര്യാട്ടുകരയില്‍ അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്ഡ് അഡള്‍ട്ട്‌സ് എന്ന സ്ഥാപനം നടത്തിവരുന്ന പ്രൊഫ. പി. ഭാനുമതി, ഇടുക്കി ജില്ലയില്‍ അന്യം നിന്നുപോയ കിഴങ്ങുവർഗങ്ങളുടെ പരിരക്ഷകയായ 85 വയസുള്ള കർഷക ലക്ഷ്മി ഊഞ്ഞാംപാറകുടി, ചെങ്കല്‍ചൂളയിലെ ഹരിതകർമ്മ സേനാംഗമായ സാഹിത്യകാരി ധനൂജ കുമാരി, കരിവെള്ളൂർ സ്വദേശിയും മസ്‌കുലർ ഡിസ്ട്രോഫി ബാധിതയുമായ സാഹിത്യകാരി സതി കൊടക്കാട്, ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിനായി മരംവെട്ട് ഉപജീവനമാർഗമാക്കിയ പാലക്കാട് സ്വദേശി എസ്. സുഹദ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകുന്ന പരിപാടിയില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ശശി തരൂർ എം പി, വി കെ പ്രശാന്ത് എംഎല്‍എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ ശർമ്മിള മേരി ജോസഫ് എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടർ അനുകുമാരി, പൊലീസ് ഹെഡ്ക്വോട്ടേഴ്സ് ഐജി ഹർഷിത അട്ടല്ലൂരി, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, കൗണ്‍സിലർ പാളയം രാജൻ എന്നിവർ ആശംസകള്‍ അർപ്പിക്കും. വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ പി സതീദേവി സ്വാഗതവും മെമ്ബർ സെക്രട്ടറി വൈ ബി ബീന നന്ദിയും അർപ്പിക്കും.

ആഘോഷപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ കാൻസർ സെന്ററിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണി മുതല്‍ അർബുദ പരിശോധനാ ക്യാമ്ബ് സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം ഉച്ച കഴിഞ്ഞ് വനിതാ കമ്മീഷന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച്‌ നിർമിച്ച ഡോക്യുമെന്ററി ‘കരുതലിന്റെ കാല്‍നൂറ്റാണ്ട്’ പ്രദർശിപ്പിക്കും. തുടർന്ന് നടക്കുന്ന കലാസായാഹ്നം പരിപാടി സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. ഷൈലജ പി അംബു അവതരിപ്പിക്കുന്ന ഏകാംഗനാടകം ‘മത്സ്യഗന്ധി’യും മൈമും സംഗീത പരിപാടിയും അരങ്ങേറും.

Recent Posts

എസ്.വൈ.എസ്. എടപ്പാൾ സോൺ സാന്ത്വനസ്‌പർശം

ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…

4 hours ago

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…

4 hours ago

സമരം ശക്തമാക്കാൻ ആശാ വർക്കർമാർ; മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധം

തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…

5 hours ago

ആശമാർക്ക് 21,000 വേതനം നൽകണം; വിഷയം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ

ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…

5 hours ago

മാതൃകയായി വീണ്ടും കേരളം; ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…

5 hours ago

ല​ഹ​രി​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട്ട് ചേ​ർ​ന്ന മൂ​വ് ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: നി​രോ​ധി​ത ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന…

12 hours ago