തിരൂർ
അന്താരാഷ്ട്ര വനിതാ ദിനത്തിൽ കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുന്നാവായ എൻ.എം.എച്ച്.എസ്.എസ്സിലെ പൂർവ്വ അധ്യാപികയായ ഡോ: രതി ടീച്ചറെ ആദരിച്ചു.

അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചതിന് ശേഷം കേരള കലാമണ്ഡലത്തിൽ നിന്നും ‘കളമെഴുത്തും കേരള ദൃശ്യ കലകളുടെ പരിണാമവും’ എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി.വി നൂറുൽ അമീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സി. വി സന്ധ്യ ടീച്ചർ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ഹസീന ബാൻ, കെ.പി ആയി ശത്തുൽ മിസ്രിയ , പി.കെ പ്രശാന്തി, ഫാൻസി സൈമൺ, സുജ മേരി ചാക്കോ, ദീപ രാധാകൃഷ്ണൻ ആശംസകൾ അർപ്പിച്ചു.
എം.എൽ ദീപ സ്വാഗതവും കെ.പി നസീബ് നന്ദിയും പറഞ്ഞു
