അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

മറവഞ്ചേരി:
ഹിൽടോപ്പ് പബ്ലിക് സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു പരിപാടികൾ.
അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ ജനറൽ സെക്രട്ടറി ശ്രീ മരക്കാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രശസ്തനായ യോഗാചാര്യൻ ശ്രീ ശംഭു നമ്പൂതിരി ‘യോഗ നിത്യജീവിതത്തിൽ’ എന്ന വിഷയത്തേകുറിച്ച് ക്ലാസ് എടുത്തു. ധ്യാനം, വിവിധ യോഗാസനങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിവിധ യോഗാസനങ്ങൾ പ്രദർശിപ്പിച്ചു.
“യോഗ ശാരീരികവും മാനസികവുമായ ശാന്തിയും സംയമനവും നേടാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ ഇത് ജീവിത ശൈലിയുടെ ഭാഗമാക്കണം,” എന്ന് പ്രിൻസിപ്പാൾ ശ്രീമതി ജാൻസി പറഞ്ഞു.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ഏറെ ശ്രദ്ധ നേടി.
സ്കൂൾ മാനേജർ ശ്രീ സെയ്ദ് മുസ്തഫ തങ്ങൾ , ട്രഷറർ ശ്രീ ഹമീദ്, സ്റ്റാഫ് സെക്രട്ടറി സീമ ഷാജു, ഓഫീസ് സൂപ്രണ്ട് അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.
