അന്താരാഷ്ട്ര അക്ക്യുപങ്ക്ചർ സെമിനാർ നടത്തി.
എടപ്പാൾ: ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് ആൻഡ് സയൻസസ്, അന്താരാഷ്ട്ര അക്ക്യുപങ്ക്ചർ സെമിനാർ ആയുർഗ്രീൻ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു.
അക്ക്യുപങ്ക്ചറിന്റെ ശാസ്ത്രീയ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുക, അതിന്റെ സാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, അംഗീകൃതവും ക്രമബദ്ധവുമായ പഠന പരിപാടികൾ പ്രോത്സാഹിപ്പിക്കുക, വ്യാജ ചികിത്സകരെ പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുക എന്നിവയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
രാജ്യത്തെയും വിദേശത്തെയും പ്രശസ്തരായ വിദഗ്ധരായ നാരായൺ നവാലെ, സിദ്ദീഖ് ഷെയ്ഖ്, ഡോ. മുഹമ്മദ് റഫി അബ്ദുൽ, ഡോ. നിഷാ റഫി, ഡോ. പവിത എന്നിവർ ഉൾപ്പെടെ നിരവധി വിദഗ്ധർ രണ്ട് ദിവസം നടന്ന സെമിനാറിൽ പങ്കെടുത്തു.
വിവിധ പ്രായോഗിക പരിശീലന സെഷനുകൾക്ക് അക്യുപങ്ചർ മേഖലയിലെ പ്രശസ്തരായ പ്രാക്ടീഷണർമാർ നേതൃത്വം നൽകി.
ആയുർഗ്രീൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സക്കറിയ കെ. എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി ഡി എസ് ചെയർമാൻ ശ്രീ. അനിൽ കെ എ സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ സി ഡി എസ് ഫ്രാഞ്ചൈസ് ഡയറക്ടർ ശ്രീ. ഉമേഷ്, ഗെറ്റ് വെൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഷജീൻ അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
കോർഡിനേറ്റർമാരായ ശ്രീ. ഷറഫുദ്ദീൻ വി. എം. സ്വാഗതവും ഡോ. റൈഹാനത്ത് റഷീദ് നന്ദിയും പറഞ്ഞു.
ഡോ. അനുരഞ്ജ്, രഞ്ജിത് ബലറാം, അനസ്, അജിത്, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.