Categories: MALAPPURAMPONNANI

അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി ഫറോക്ക് പോലീസിന്റെ പിടിയിൽ.

കോഴിക്കോട്: ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത ബൈപ്പാസില്‍ രാമനാട്ടുകരക്ക് സമീപം ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപത്ത് വച്ചാണ് ബദറുദ്ദീന്‍ പിടിയിലായത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ നിരന്തരം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.എസ്‌ഐ അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ ജില്ലകളിലായി 17 മോഷണക്കേസുകള്‍ ബദറുദ്ദീന്റെ പേരില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിനും കേസുകളുണ്ട്. ദേഹപരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ ചങ്ങരംകുളത്തെ അതിഥി തൊഴിലാളികളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു.സ്ഥിരം കുറ്റവാളിയായ ഇയാള്‍ പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ജയിലില്‍ ആയിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ ടിഎസ് ശ്രീജിത്ത് പറഞ്ഞു. എസ്‌ഐ വിനയന്‍, എസ്‌സിപിഒ മാരായ ദിവേഷ്, സന്തോഷ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബദറുദ്ദീനെ റിമാന്റ് ചെയ്തു. 

Recent Posts

കണ്ടനകത്ത് ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചു’അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…

17 minutes ago

സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ; ആയിരം രൂപയില്‍ താഴെ മാത്രം വാര്‍ഷിക പ്രീമിയം- പദ്ധതിയുമായി തപാല്‍ വകുപ്പ്

ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…

25 minutes ago

സ്വർണ്ണം; വീണ്ടും വില ഉയർന്ന്, പവന്ന് 160 രൂപ കൂടി

സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ​ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…

32 minutes ago

gpay വഴി ബില്ലടക്കുമ്പോൾ സർവീസ് ചാർജ് ബാധകമാക്കുന്നു

വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…

38 minutes ago

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനംചെയ്തു.

കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…

3 hours ago

നൂറിന്റെനിറവിൽപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ

എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…

3 hours ago