EDAPPAL

അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ : നടുവട്ടത്തെ പൊതു പ്രവർത്തകനും നന്മ പബ്ലിക് സർവീസ് സെൻറർ കാര്യദർശിയുമായിരുന്ന ടി ഇസ്മാഈൽ സാഹിബിനെ അദ്ദേഹത്തിന്റെ ഒന്നാം വിയോഗ വാർഷികത്തിൽ അനുസ്മരിച്ചു.
നടുവട്ടം നന്മ കാമ്പസിൽ നടന്ന അനുസ്മരണ സദസ്സ് കേരള മദ്രസ ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. കേരള ഹസൻ ഹാജി, വാരിയത്ത് മുഹമ്മദലി, അബ്ദുൽജലീൽ അഹ്സനി, റശീദ് ബുഖാരി, കോഹിനൂർ മുഹമ്മദ്, ഉവൈസ് സഖാഫി, സി വി ഹംസത്തലി പ്രസംഗിച്ചു. ഗൃഹാങ്കണത്തിൽ നടന്ന പ്രാർഥനാ മജ്‌ലിസിന് ഹാഫിള് ഹബീബുല്ല ബാഖവി നേതൃത്വം നല്കി. ബശീർ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button