അനുസ്മരണ പൊതുയോഗവും അനുമോദന ചടങ്ങും നടത്തി
![](https://edappalnews.com/wp-content/uploads/2023/06/download-2-3.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-3-1024x1024.jpg)
പെരുമ്പിലാവ് :കടവല്ലൂർ പടിഞ്ഞാറ്റുമുറി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.എ നന്ദകുമാറിന്റെ മൂന്നാം ചരമവാർഷിക അനുസ്മരണ സദസ് സംഘടിപ്പിച്ചു.കടവല്ലൂർ സെൻററിൽ നടന്ന അനുസ്മരണ പൊതുയോഗത്തിന്റെ ഉദ്ഘാടനം സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.കെ വാസു നിർവഹിച്ചു.സി.പി.ഐ.എം കടവല്ലൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം യു. പി ശോഭന അധ്യക്ഷത വഹിച്ചു.സി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മിറ്റിയംഗം എം.എൻ മുരളീധരൻ,സി.പി.ഐ.എം കടവല്ലൂർ നോർത്ത് ലോക്കൽ സെക്രട്ടറി അജിത്ത് കുമാർ, സൗത്ത് ലോക്കൽ സെക്രട്ടറി എം. എ നൗഷാദ്,സി.പി.ഐ.എം കടവല്ലൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ, കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മോഹനൻ തുടങ്ങിയവർ അനുസ്മരണ സദസ്സിൽ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.വാർഡ് മെമ്പർ നിഷിൽകുമർ സ്വാഗതവും സി.പി.ഐ എം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ഷെരീഫ് നന്ദിയും പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)