തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആശമാർ. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും. സമരം 15 ദിവസം പിന്നിടുമ്പോഴും സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കാൻ ആശമാർ തീരുമാനിച്ചത്.
ആശാ വർക്കർമാരെ ചിലർ വ്യാമോഹിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞിരുന്നു. ഇതിന് പിന്നിൽ അരാജക സംഘടനകൾ ആണെന്നും സമരത്തെ തള്ളി ദേശാഭിമാനി ലേഖനത്തിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു.എന്നാൽ പാർട്ടി പത്രത്തിൽ ലേഖനം എഴുതിയാൽ ആളുകൾ അംഗീകരിക്കാൻ തയ്യാറാകില്ലന്നായിരുന്നു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കെ മുരളീധരന്റെ മറുപടി.
വിവിധ സംഘടനകൾ ഐക്യദാർഢ്യവുമായി എത്തിയിട്ടും, സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ല. അതേസമയം, ആശമാരുടെ സമരത്തിന് പിന്തുണയുമായി സിപിഐ നേതാവ് ആനി രാജ രംഗത്തെത്തി. സമരം ന്യായമാണെന്നുംആശമാർക്ക് തൊഴിലാളി പദവി നൽകണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…
‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…
ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…