CHANGARAMKULAM
അനാമികയെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി ആദരിച്ചു


കുമരനെല്ലൂർ: പാലക്കാട് റവന്യു ജില്ല കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കാഞ്ഞിരത്താണി പി.മണികണ്ഠൻ, വിപിന ദമ്പതികളുടെ മകൾ അനാമികയെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, കെ.സി കുഞ്ഞൻ, രതീഷ് തണ്ണീർക്കോട്, ബാലകൃഷ്ണൻ പി, സിദ്ധാർത്ഥൻ പാടത്ത്, പ്രേമൻ ടി തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
