CHANGARAMKULAM
അനധികൃത പാർക്കിങിനെതിരെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പരാതി നൽകി
ചങ്ങരംകുളം:ഹൈവേ ഓട്ടോ സ്റ്റാന്റിൽ അനധികൃത പാർക്കിങിനെതിരെ ചങ്ങരംകുളം ഹൈവേ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ചങ്ങരംകുളം പോലീസിന് പരാതി നൽകി.ആലംകോട് ഗ്രാമപഞ്ചായത്ത് ഓട്ടോ പാർക്കിങിനായി അനുവദിച്ച സ്ഥലത്ത് ബൈക്കുകൾ പാർക്ക് ചെയ്യുന്നത് മൂലം ഓട്ടോ പാർക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും സ്ഥലത്തെ അനധികൃത പാർക്കിങിന് പരിഹാരം കാണണമെന്നുമാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം