EDAPPALLocal news

അനധികൃത പാർക്കിംഗ്; വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: മേൽപ്പാലത്തിന് താഴെയായി അനധികൃത പാർക്കിങ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ എടപ്പാളിൽ പ്രകടനം നടത്തി. വ്യാപാര സ്ഥാപനങ്ങളിലേക്കും ടൗണിലേക്ക് മെത്തുന്ന
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ച സ്ഥലങ്ങളിൽ ടാക്സി സ്റ്റാൻഡ് ആക്കാനുള്ള
ശ്രമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. തൃശ്ശൂർ റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം എടപ്പാൾ പൊന്നാനി ബ്ലോക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായി വ്യാപാര പ്രതിനിധികൾ നടത്തിയ ചർച്ചയിൽ
പരിഹാരം കാണാമെന്ന ഉറപ്പിൽ പ്രതിഷേധ സമരം അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ കൂടിയ യോഗങ്ങളിലോ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയിലോ അനുവദിക്കാത്ത ടാക്സി സ്റ്റാൻഡ് പെട്ടെന്ന് ഉണ്ടായത് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button