EDAPPALMALAPPURAM
അധ്യാപികയുടെ മരണം:പ്രതിഷേധ സംഗമം നടത്തി

എടപ്പാൾ: നിയമനാംഗീകാരം നൽകാത്തതിൽ മനം നൊന്ത് അധ്യാപിക ആത്മഹത്യ ചെയ്തത് വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു. എടപ്പാൾ എ.ഇ.ഒ. ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമം കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സി.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് സിജോ അധ്യക്ഷത വഹിച്ചു. സി.എസ്.മനോജ്, രഞ്ജിത്ത് അടാട്ട്, കെ. പ്രമോദ്, ബിജു പി സൈമൺ, കെ എം അബ്ദുൽ ഹക്കീം, നൗഷാദ്, ദെഫിൽ ദാസ് എന്നിവർ സംസാരിച്ചു, ഉപജില്ലാ സെക്രട്ടറി എസ് അശ്വതി സ്വാഗതവും, ട്രഷറർ എസ് സുജ നന്ദിയും പറഞ്ഞു.
