EDAPPAL
അധ്യാപക ദമ്പതികളെ ആദരിച്ചു

കെ പി എസ് ടി എടപ്പാൾ ഉപജില്ല കമ്മിറ്റി അധ്യാപക ദിനത്തിൽഅധ്യാപക ദമ്പതികളെ ആദരിച്ചു. കക്കിടിപ്പുറം കെ.വി.യു പി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റ്ർ സി. ഗോവിന്ദൻകുട്ടി മാസ്റ്ററെയും അതേ സ്കൂളിൽ നിന്നും വിരമിച്ച അമ്മിണി ടീച്ചറെയുമാണ് ആദരിച്ചത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മോഹനൻ , കെ.വി പ്രഷീദ് എന്നിവർ പൊന്നാട അണിയിച്ചു. ഉപജില്ല പ്രസിഡൻ്റ് പി.മുഹമ്മദ് ജലീൽ ഉപഹാരം കൈമാറി. രഞ്ജിത്ത് അടാട്ട്, കെ പ്രമോദ്, കെ.എം അബ്ദുൽ ഹക്കീം, ബിജു പി സൈമൺ, പി.ജി സജീവ്, പി.ജി. ബിന്ദു, ഷിനോജ് മോൻ, എസ് സുജ എന്നിവർ സംബന്ധിച്ചു.
