CHANGARAMKULAMLocal news

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി മാനസിക ആരോഗ്യ ബോധൽക്കരണ ക്ലാസ്സ് നൽകി

ചങ്ങരംകുളം:അസബാഹ് കോളജ് സൈക്കോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും മെൻ്റൽ ഹെൽത്ത് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ട്രസ്റ്റ് സെൻ്റർ ഫോർ മൈൻഡ് ഫുൾനസ് സ്പോൺസർ ചെയ്ത പരിപാടിയിൽ പ്രമുഖ സൈക്കോളജിസ്റ്റ് പ്രജീഷ് പാലൻന്തറ ക്ലാസ്സുകൾ നയിച്ചു.വിദ്യാർത്ഥികൾക്ക് വേണ്ടി ലൈഫ് സ്‌കിൽ , അധ്യാപകർക്ക് വർക്ക് ലൈഫ് ബാലൻസ് എന്ന വിഷയങ്ങളിലാണ് ട്രെയിനിംഗ് സംഘടിപ്പിച്ചത്.പരിപാടി കോളജ് പ്രിൻസിപ്പാൾ പ്രൊഫ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button