CHANGARAMKULAM

അധ്യാപകസ്മൃതി പ്രകാശനം നവംബർ 8ന് നടക്കും

ചങ്ങരംകുളം: സമൂഹത്തിലെ വിവിധ മേഖലകളിൽപ്പെട്ട വ്യക്തികൾ തങ്ങളുടെ അധ്യാപകരെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തി പന്താവൂർ സംസ്കൃതി ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ‘അധ്യാപകസ്മൃതി’ നവംബർ 8ന് പ്രകാശനം ചെയ്യും.

രാവിലെ 9 മണിക്ക് കക്കിടിപ്പുറം സംസ്കൃതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും.

പ്രശസ്തരുടെ ഗുരുസ്മരണകൾ ഉൾക്കൊള്ളുന്ന ‘അധ്യാപകസ്മൃതി’ ഇന്നത്തേയും നാളത്തേയും അധ്യാപകർക്ക് മാർഗ്ഗദർശകമാകുമെന്ന പ്രതീക്ഷയിലാണ് സംസ്കൃതി ട്രസ്റ്റ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രസാധകസമിതി കോർഡിനേറ്റർ അടാട്ട് വാസുദേവനും, ട്രസ്റ്റ് സെക്രട്ടറി പ്രമോദ് തലാപ്പിലും പത്രസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button