പെരുമ്പറമ്പ്
അധ്യാപകദിനത്തോട് അനുബന്ധിച്ചു വിരമിച്ച അധ്യാപകരെ അവരുടെ വീടുകളിൽ എത്തി ആദരിച്ചു

അധ്യാപകദിനത്തോട് അനുബന്ധിച്ചു പെരുമ്പറമ്പ് വാർഡ് കോൺഗ്രസ് കമ്മിറ്റി വിരമിച്ച അധ്യാപകരെ അവരുടെ വീടുകളിൽ എത്തി ആദരിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ സുരേഷ് പൊല്പാക്കര ഉത്ഘാടനം ചെയ്തു. പി പി ചക്കൻ കുട്ടി, ഗോപിനാഥൻ കെ, സുന്ദരൻ നായർ, അബ്ദുള്ള കല്ലം പുള്ളി, സി പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ചു.
