CHANGARAMKULAMLocal news

അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല’വ്യാപാരികള്‍ ചേര്‍ന്ന് ചങ്ങരംകുളം ടൗണിലെ കുഴി അടച്ചു 

ചങ്ങരംകുളം:അധികൃതര്‍ തിരിഞ്ഞ് നോക്കാതെ വന്നതോടെ വ്യാപാരികള്‍ ചേര്‍ന്ന് റോഡിലെ കുഴി കോണ്‍ഗ്രീറ്റ് ചെയ്തു.ചങ്ങരംകുളം ടൗണില്‍ നരണിപ്പുഴ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് രൂപം കൊണ്ട വലിയ കുഴിയാണ് ചങ്ങരംകുളത്തെ വ്യാപാരികള്‍ ചേര്‍ന്ന് കോണ്‍ഗ്രീറ്റ് ചെയ്തത്.ഏതാനും മാസം മുമ്പാണ് റോഡ് തകര്‍ന്ന് ഇവിടെ വലിയ ഗര്‍ത്തം രൂപം കൊണ്ടത്.കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാതെ വന്നതോടെയാണ് ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ചേര്‍ന്ന് കോണ്‍ഗ്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴികള്‍ അടച്ചത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button