Local newsVATTAMKULAM
അതീവ സുരക്ഷയിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം


എടപ്പാൾ:അതീവ സുരക്ഷയിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം നടന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ബോർഡ് യോഗത്തിനാണ് വൻ പോലീസ് സുരക്ഷ ഒരുക്കിയത്. അഴിമതി ആരോപണങ്ങൾ നേരിടുന്ന മെമ്പർമാരെ യോഗത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി, പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. ചങ്ങരംകുളം സി ഐ ബഷീർ ചിറകിലും സംഘവും ദ്രുത കർമ്മ സേനയും ആണ് സുരക്ഷാവലയം തീർത്തത്.
