പെരുമ്പിലാവ്
‘അടച്ചിട്ട വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു’കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പിലാവ്:അടച്ചിട്ട വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു.മണിയറക്കോട് പുളിച്ചാറം വീട്ടിൽ യാസിറിൻ്റെ വീട്ടിലെ സ്കൂട്ടറാണ് പൂർണ്ണമായും കത്തി നശിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.10 ദിവസത്തോളമായി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.യാസറിന്റെ ഭാര്യ അൻസിയയുടെ പേരിലുള്ള എക്സസ് സ്കൂട്ടറാണ് പൂർണ്ണമായും കത്തി നശിച്ചത്.കുന്നംകുളം പോലീസിൽ പരാതി നൽകി.സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു
