MALAPPURAM
അഞ്ചുവർഷം മലപ്പുറം വഴിക്കടവിൽ ചികിത്സ നടത്തിയ ‘പ്രീഡിഗ്രി’ ഡോക്ടർ പിടിയിൽ
വഴിക്കടവിന് അടുത്തുള്ള അൽമാസ് ആശുപത്രിയിലായിരുന്നു ഇയാൾ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരെയും പോലീസ് പിടികൂടി. ഇവർ അറിഞ്ഞുകൊണ്ട് തന്നെ രതീഷിനെ എറണാകുളത്ത് നിന്നും കൊണ്ടുവന്ന ഇത്തരത്തിൽ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.