EDAPPALLocal news
അജ്ഞാതനായ യുവാവിന്റെ ജഡം കിണറ്റില്‍ കണ്ടെത്തി


എടപ്പാള്‍ : അജ്ഞാതനായ യുവാവിന്റെ ജഡം കിണറ്റില്‍ കണ്ടെത്തി.മാണൂര്‍ പറക്കുന്നില്‍ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ ഇന്ന് വൈകുന്നേരം 6 മണിയോടേയാണ് ജഡം കണ്ടെത്തിയത്.പൊന്നാനി ഫയര്‍ ഫോഴ്സ് ജഡം പുറത്തെടുത്തു.പൊന്നാനി പോലീസ് ജഡം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
