Local newsPONNANI

അജൈവ മാലിന്യ ശേഖരണം; നൂറു ശതമാനം യൂസർ ഫീ ശേഖരിക്കുന്ന പ്രവർത്തകരെ ആദരിച്ചു

പൊന്നാനി: വീടുകളിൽ നിന്നും സമ്പൂർണ്ണ അജൈവ മാലിന്യ ശേഖരണം ഉറപ്പുവരുത്തി നൂറു ശതമാനം യൂസർ ഫീ ശേഖരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊന്നാനി നഗരസഭയിലെ 29ാം വാർഡ് (ഉറൂബ് നഗർ) കൗൺസിലറും നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷീന സുദേശനെ നഗരസഭ കൗൺസിൽ യോഗം ആദരിച്ചു. നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിന്ദു സിദ്ധാർത്ഥൻ,​ രജീഷ് ഊപ്പാല,​ ടി. മുഹമ്മദ് ബഷീർ,​ അബ്ദുൾ ലത്തീഫ്,​ ഫർഹാൻ ബിയ്യം,​ നഗരസഭ സെക്രട്ടറി സജിറൂൺ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button