Categories: ENTERTAINMENT

അച്ഛന്റെ സ്വപ്നം അവൾ യാഥാർത്ഥ്യമാക്കി; മണിയുടെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി, സന്തോഷ വാർത്ത പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ

&NewLine;<p class&equals;"wp-block-paragraph">മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന കലാകാരനാണ് കലാഭവൻ മണി&period; അപ്രതീക്ഷിതമായ മണിയുടെ വിടവാങ്ങൽ മലയാളികൾക്ക് തീരാത്ത നോവാണ്&period; കലാഭവൻ മണിയു‌ടെ കുടുംബത്തെ പൊതുമധ്യത്തിൽ അങ്ങനെ കാണാറില്ല&period; മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മകളും&period; ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&OpenCurlyQuote;അച്ഛന്റെ ആഗ്രഹപ്രകാരം മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയിരിക്കുന്നു’&comma; മണിയുടെ സഹോദരനായ ഡോ&period; ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്&period; മണി ഓർമയായി പത്ത് വർഷം പിന്നിടുന്ന വേളയിലാണ് ഈ സന്തോഷ വാർത്ത എത്തുന്നത്&period;ചേട്ടന്റെ ആഗ്രഹം പോലെ തന്നെ ശ്രീലക്ഷ്മി ഡോക്ടർ ആയി&period; ചേട്ടന്റെ ആഗ്രഹം പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു&period; മകളിപ്പോൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുകയാണ്&comma; രാമകൃഷ്ണൻ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മണിയുടെ ഏക മകളാണ് ശ്രീലക്ഷ്മി&period; എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി&period; പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ‍ഡോക്ടറാക്കുക എന്നതും കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു&period; അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതി മികച്ച മാർക്ക് നേടിയത്&period; തുടര്‍ന്ന് പ്ലസ് ടുവും മികച്ച നിലയിൽ പാസായി&period; അച്ഛന്റെ ആ&ZeroWidthSpace;ഗ്രഹം ലക്ഷ്യമാക്കി&comma;‌ രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടി&period; മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അമ്മ നിമ്മിയും അവിടേക്ക് താമസം മാറ്റി&period; അച്ഛന്റെ ആ&ZeroWidthSpace;ഗ്രഹം പൂർത്തിയാക്കിയ ശ്രീലക്ഷ്മിയെ തേടി സമൂഹ മാധ്യമങ്ങളിലടക്കം അഭിനന്ദനപ്രവാഹമാണ്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

21 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

21 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

21 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago