EDAPPAL
അങ്ങാടി സാംസ്കാരിക കേന്ദ്രംവാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യ മേള 27ന്

എടപ്പാൾ:അങ്ങാടി സാംസ്കാരിക കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. മാർച്ച് 27നാണ് പരിപാടി.പാചകം ചെയ്ത് കൊണ്ട് വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ വില്പനക്കും മേളയിൽ അവസരം നല്കും.ഏറ്റവും മികച്ച സ്റ്റാളുകൾക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യവും പാരമ്പര്യ തനിമയുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ഒരുക്കേണ്ടത്.തദ്ദേശീയരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
