MALAPPURAM
അങ്ങാടിപ്പുറത്ത് ഇനി സ്മാർട്ട് അങ്കണവാടികൾ
അങ്ങാടിപ്പുറം : പഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട്ടും ശിശുസൗഹൃദവുമായി മാറുന്നു. 43 അങ്കണവാടികളാണ് സ്മാർട്ടാക്കുന്നത്. ഓരോ വാർഡിലും ഓരോ അങ്കണവാടികൾ എന്ന കണക്കെ 23 അങ്കണവാടികളാണ് ആദ്യഘട്ടത്തിൽ സ്മാർട്ടാകുന്നത്. 46 ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയത്.
അരിപ്ര മണ്ണാറമ്പിലെ സ്മാർട്ട് അങ്കണവാടി മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, പഞ്ചായത്തംഗങ്ങളായ വാക്കാട്ടിൽ സുനിൽ ബാബു, സലിന താണിയൻ, ഫൗസിയ തവളേങ്ങൽ, ജസീന അങ്കക്കാട്ടിൽ, കെ.ടി. അൻവർ, എ. ഖദീജ, സെക്രട്ടറി സുഹാസ് തുടങ്ങിയവർ പ്രസംഗിച്ചു.