KERALA

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ ക്ലാർക്കിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ ക്ലാർക്ക് സലിം പള്ളിയാൽതൊടിക്കെതിരെ കഠിന ശിക്ഷക്കുള്ള വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ഇദ്ദേഹത്തിനെതിരെ ചട്ടം 15 പ്രകാരം കഠിന ശിക്ഷക്കുള്ള വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി, ലൈസൻസ് ഫീ എന്നീ ഇനങ്ങളിലും, വസ്തു നികുതിയുമായി ബന്ധപ്പെട്ട സഞ്ചയ സോഫ്റ്റ് വെയറിലും ഇദ്ദേഹം ക്രമക്കേടുകൾ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയരുന്നു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയും വ്യാജരേഖകൾ ചമച്ചും കുറ്റകരമായ കൃത്യവിലോപം നടത്തി 57,54,623 രൂപ പഞ്ചായത്ത് ധനാപഹരണം നടത്തി. ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ സൂപ്പർന്യൂമററി ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ടിച്ചുവന്നിരുന്ന സലിം, രസീത് ബുക്കിൽ തിരിമറി നടത്തി വൻ തുക ധനാപഹരണം നടത്തിയതായി പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 2019 ജൂൺ 13ന് സർവീസിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി പൂർത്തിയാക്കിയ ഇദ്ദേഹത്തെ 2021 നവംമ്പർ 25ന് മലപ്പുറം ജില്ലയിലെ താഴേക്കാട് ഗ്രാമപഞ്ചായത്തിൽ സർവീസിൽ പുനഃപ്രവേശിച്ചിരുന്നു. താഴെക്കോട് ഗ്രാമപഞ്ചായത്തിൽ നിയമനം നൽകി.

ഇദ്ദേഹം മലപ്പുറം ജില്ലയിൽ തന്നെ സേവനത്തിൽ തുടർന്നാൽ കേസിന്റെ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നമെന്നതിനാൽ മലപ്പുറം ജില്ലയിൽ നിന്ന് മാറ്റി മറ്റൊരു ജില്ലയിൽ നിയമിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. സലിം പള്ളിയാൽതൊടി-മലപ്പുറം ജില്ലയിൽതന്നെ തുടരുന്നത് സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൻറെ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കും അതിനാൽ ഇദ്ദേഹത്തെ മലപ്പുറം ജില്ലയിൽ നിന്ന് മാറ്റി മറ്റൊരു ജില്ലയിൽ നിയമിക്കണമെന്ന വിജിലൻസ് ശിപാർശ നടപ്പിലാക്കുവാനുമാണ് ഉത്തരവ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button