അഗതി കുടുംബങ്ങൾക്ക് വിഷു, പെരുന്നാൾ കിറ്റ് നൽകി തവനൂർ പഞ്ചായത്ത്
April 15, 2023
എടപ്പാൾ : തവനൂർ പഞ്ചായത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അഗതി രഹിത കേരളം പദ്ധതിയിലെ 174 കുടുംബങ്ങൾക്ക് വിഷു റമദാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സി പി നസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷനായി. പി എസ് ധനലക്ഷ്മി, എ പി വിമൽ, എം ബാലകൃഷ്ണൻ, എ അബ്ദുള്ള, ആർ രാജേഷ്, പി പ്രീത എന്നിവർ സംസാരിച്ചു.