Local newsMALAPPURAM

അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇന്ന് ആരംഭിക്കും.

താനൂർ : ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം കേലപ്പുറം ദുൽദുൽ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻറ് താനാളൂരിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ താനൂരിൽ പറഞ്ഞു.

വെറ്ററൻസ് മത്സരവും 20 വയസ്സിനു താഴെയുള്ള കുട്ടികളുടെ മത്സരവും നടക്കും. ടൂർണമെൻറിൽനിന്ന്‌ ലഭിക്കുന്ന ലാഭവിഹിതം താനാളൂർ, മീനടത്തൂർ ഡയാലിസിസ് സെൻററുകൾക്ക് നൽകും.22-ന് വൈകീട്ട് ഏഴിന് താനാളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്യും. താനൂർ സർക്കിൾ ഇൻസ്പെക്ടർ ടോണി ജെ. മറ്റം മുഖ്യാതിഥിയാകും. താനൂരിൽ നടന്ന പത്രസമ്മേളനത്തിൽ സംഘാടകരായ കെ.എൻ. മുത്തുക്കോയ തങ്ങൾ, തോട്ടുങ്ങൽ അബ്ദുറഹ്മാൻ ഹാജി, മുജീബ് താനാളൂർ, അഷ്കർ പാക്കിനി, മുഹമ്മദ് ഷാക്കിർ വെള്ളിയത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button