EDAPPALLocal news
അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്ബോൾ മേളയ്ക്ക് എടപ്പാൾ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ ആവേശഭരിതമായ തുടക്കം
എടപ്പാൾ: ഇ എസ് എടപ്പാളിൻ്റെ നേതൃത്വത്തിൽ ശ്രീ കുമരൻ ടി എം ടി, പവേർഡ് ബൈ കേരള സ്റ്റീൽസ് ആൻഡ് ഗ്ലാസ് എസ്എഫ്എ അഖിലേന്ത്യ സെവൻസ് ജനകീയ ഫുട്ബോൾ മേളയ്ക്ക് ആവേശോജ്ജ്വല തുടക്കം . ഫുട്ബോൾ മേളയുടെ ഉദ്ഘാടനം കെ.ടി ജലീൽ നിർവഹിച്ചു. ഇ എസ് എ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നൗഫൽ സി തണ്ടിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൊന്നാനി എംഎൽഎ പി നന്ദകുമാർ, മുൻ എംഎൽഎ വി.ടി ബൽറാം , ഹുമയൂൺ കള്ളിയത്ത്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണൻ, എടപ്പാൾ, വട്ടംകുളം,കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി വി സുബൈദ, എം എ നജീബ്, കെ ജി ബാബു തുടങ്ങിയവരും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും , രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു.
28 ഓളം പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. ഒരു മാസക്കാലം ഫുട്ബോൾ മേള നീണ്ടുനിൽക്കും.