EDAPPAL
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു


എടപ്പാൾ: അഖിലേന്ത്യാ ജനാധിപത്യ
മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ എടപ്പാൾ, കോലളമ്പ് മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. എടപ്പാൾ മേഖലാ കമ്മിറ്റി പ്രസിഡണ്ടായി ഷഫ്‌ല കരിമ്പിലിനെയും, സെക്രട്ടറിയായി കെ വി ഷീനയെയും, ട്രഷററായി റജീന പി പിയെയും തിരഞ്ഞെടുത്തു.
കോലൊളമ്പ് മേഖലാ പ്രസിഡണ്ടായി സജ്ന എൻ വിയെയും, സെക്രട്ടറിയായി എൻ ഷീജയെയും, ട്രഷററായി ശോഭനയെയും തിരഞ്ഞെടുത്തു.
